തിരുമൂലപുരം: ബഥനി മഠാംഗമായ സിസ്റ്റർ ഇഗ്‌നേഷ്യസ് എസ്. ഐ. സി. (87) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന് തിരുമൂലപുരം ബഥനി മഠം സെമിത്തേരിയിൽ, ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹത്തിന്റെ പ്രൊക്യുറേറ്റർ ജനറൽ, മണർകാട് ഇൻഫന്റ് ജീസസ് എച്ച്. എസ്. , വെണ്ണിക്കുളം സെന്റ് തോമസ്, തിരുമൂലപുരം എം. ഡി. എം എന്നീ സ്‌കൂളുകളിൽ പ്രധാനാദ്ധ്യാപികയായും കുന്നംകുളം ബഥനി ഗേൾസ് എച്ച്. എസ്., ചെങ്ങരൂർ സെന്റ് തെരേസാസ് എച്ച്. എസ്. എന്നീ സ്‌കൂളുകളിൽ ദീർഘകാലം അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചെങ്ങരൂർ ഇരുമേട പരേതരായ വർഗീസ്‌ശോശാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ലീലാമ്മ ജോസഫ് കാലായിൽ (മൂവാറ്റുപുഴ), അന്നമ്മ തോമസ് കാലായിൽ (തിരുവനന്തപുരം), ഫാ. ജോൺ ഇരുമേട (തിരുവല്ല അതിരൂപത), മോനമ്മ വർഗീസ് പനന്തോട്ടം (ചുങ്കപ്പാറ), പരേതരായ വി. ജോർജ് ഇരുമേട, വി. എബ്രഹാം ഇരുമേട, സിസ്റ്റർ അനുൺസിയേറ്റ എസ്. ഐ. സി. .