പത്തനംതിട്ട : ഇടത് സർക്കാരിന്റെ നിസംഗത കാരണമാണ് ജെസ്ന അന്വേഷണം വഴിമുട്ടിയെതെന്ന് ആന്റോ ആന്റണി എം.പി. ജെസ്ന കേസ് അന്വേഷണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹചര്യ തെളുവുകൾ ഉണ്ടായിട്ടും പൊലീസ് അന്വേഷണം ഫലപ്രദമായി നീങ്ങിയില്ല. കുറ്റവാളികൾക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. മാസങ്ങളായി അന്വേഷണം നിലച്ച സ്ഥിതിയാണ്. ഈ സംഭവത്തിൽ സർക്കാർ എന്തോ ഒളിച്ചുവച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, എക്സിക്യൂട്ടീവ് അംഗം മാലേത്ത് സരളാദേവി, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാർ, റിങ്കു ചെറിയാൻ, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, ജോൺസൺ വിളവിനാൽ, ഫിൽസൺ മാത്യു, എം.സി ഷെറിഫ്, കെ.ജാസിംകുട്ടി, സുനിൽ എസ്.ലാൽ, സോജി മെഴുവേലി, സിന്ധു അനിൽ, റോഷൻ നായർ, എം.എസ്. പ്രകാശ്, സജി കൊട്ടക്കാട്, റനീസ് മുഹമ്മദ്, എസ്.പി.സജൻ, എം.എ.സിദ്ദിക്ക്, എന്നിവർ പ്രസംഗിച്ചു.