ചെങ്ങന്നൂർ: വിവാഹ വാഗ്ദാനം നൽകി പതിന്നാലുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ചെങ്ങന്നൂർ പൊലീസ് പിടികൂടി.ചെങ്ങന്നൂർ അങ്ങാടിക്കൽ തോട്ടിയാട്ട് മാതിരംപള്ളി വീട്ടിൽ സന്ദീപ് സണ്ണി (24) യെയാണ് ചെങ്ങന്നൂർ സി.ഐ ജെ.സന്തോഷ്‌കുമാർ, എസ്.ഐ എസ് വി.ബിജു എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.കഴിഞ്ഞ ഏഴു മാസമായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ വ്യാഴാഴ്ച നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കഞ്ചാവു വിൽപ്പന ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സന്ദീപ്. റിമാൻഡ് ചെയ്തു.