photo-

തിരുവല്ല: പിയാത്തോ സ്റ്റുഡിയോ ഉടമയും ചിത്രകാരനുമായ മാങ്ങാനം മച്ചുകാട്ട് ബോബി എബ്രാഹം പിയത്തോ (64) നിര്യാതനായി. ഇന്ന് രാവിലെ ഏഴിന് തിരുവല്ലയിലെ വസതിയിൽ കൊണ്ടുവരും. തുടർന്ന് 1.30 ന് മാങ്ങാനം സെന്റ് മേരിസ് മാർത്തോമ്മാ പള്ളിയിൽ സംസ്ക്കാരം നടക്കും. തിരുവല്ല ലയൺസ് ക്ലബ് പ്രസിഡന്റ്, മാർത്തോമ്മാ കോർപ്പറേറ്റ് സ്‌കൂൾ അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പെരുമ്പാവൂർ വേങ്ങൂർ വെളിയത്ത് ലീല. മകൾ: വീണാ ബോബി.