sob-suresh-babu

ചെങ്ങന്നൂർ: ഓഫിസിലേക്കുള്ള യാത്രാമദ്ധ്യേ യൂണിയൻ ബാങ്ക് മാനേജർ കുഴഞ്ഞുവീണ് മരിച്ചു. യൂണിയൻ ബാങ്ക് ചെങ്ങന്നൂർ ബ്രാഞ്ച് മാനേജർ കൊല്ലം കരിക്കോട് ശ്രീപത്മത്തിൽ പരേതനായ ഹേമചന്ദ്രന്റെ മകൻ എച്ച്. എസ്. സുരേഷ് ബാബു (56) ആണ് മരിച്ചത്.സംസ്‌കാരം നടത്തി. ഇന്നലെ രാവിലെ വീട്ടിൽ നിന്നും ട്രെയിൻ മാർഗ്ഗം ചെങ്ങന്നൂരിലെത്തിയ അദ്ദേഹത്തെ ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടതിനെ തുടർന്ന് റെയിൽവേ സ്‌റ്റേഷനിൽ നിന്നും ഓട്ടോറിക്ഷ വിളിച്ച് ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലേക്ക് പോകാൻ ശ്രമിച്ചു. ആശുപത്രിയിലെത്തും മുൻപ് തന്നെ കുഴഞ്ഞു വീണു. ചികിത്സ തുടങ്ങും മുൻപു തന്നെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. മാതാവ് പരേതയായ സത്യഭാമ. ഭാര്യ: പ്രൊഫ: പി.ബീന (ടി.കെ.എം എൻജിനീയറിംഗ് കോളേജ് കൊല്ലം), മക്കൾ: ഡോ: എസ് മീനു, ലിജു.