കോന്നി: എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം റോഡ് ഷോ നടത്തി. റോഡ്‌ഷോയിൽ യുവാക്കളും സ്ത്രീകളും അടക്കം നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. കോന്നി ടൗണിൽ എത്തിയ സുരേന്ദ്രൻ വോട്ടഭ്യർത്ഥിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷാജി ആർ നായർ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് വി.എ.സൂരജ്, ജില്ലാ സെക്രട്ടറി പി.ആർ.ഷാജി, മണ്ഡലം പ്രസിഡന്റ് ജി.മനോജ്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി വിഷ്ണു മോഹൻ, മിനി ഹരികുമാർ, ടി.പി.സുന്ദരേശൻ, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി അനിൽ ശാസ്ത്ര മണ്ണിൽ, പി .വി.ബോസ് എന്നിവർ പ്രസംഗിച്ചു.