നാരങ്ങാനം: സുഹൃത്തുക്കളോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.നാരങ്ങാനം തെക്കേക്കര ശ്രീഭവനത്തിൽ ടി.ജെ.പ്രസാദിന്റെ മകൻ അജയ് കൃഷ്ണ (21) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഇലന്തൂർ ചാക്ക സ്‌കൂളിന് സമീപം പുതിയതായി നിർമ്മിച്ച കുളത്തിൽ കുളിക്കുന്നതിനിടയിലാണ് അപകടം. പന്തളം പോളിടെക്‌നിക്കിലെ രണ്ടാം വർഷ ഇലക്ട്രോണിക്‌സ് ഡിപ്ലോമ വിദ്യാർത്ഥിയായിരുന്നു. ശ്രീകുമാരൻ ഏ സഹോദരനാണ്. മാതാവ് രമണി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.