sob-ambili

പന്തളം: പൊള്ളലേറ്റു മരിച്ച നിലയിൽ വീട്ടമ്മയെ കണ്ടെത്തി. ഉളനാട് കൊല്ലിരേത്ത് മണ്ണിൽ മുരളീധരൻ നായരുടൈ ഭാര്യ അമ്പിളി ജി. നായരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെയാണ് അമ്പിളിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ശരീരത്തിൽ പൊള്ളലേറ്റിട്ടുണ്ടെങ്കിലും തീപിടുത്തമുണ്ടായ ലക്ഷണമൊന്നും കാണാത്തതിനാൽ ഇൻഡക്ഷൻ കുക്കറിൽ നിന്നു ഷോക്കേറ്റാന്നു മരണമെന്നാണു സംശയം. ഇലവുംതിട്ട പോലീസ് മേൽനടപടികൾ സ്വീകരിച്ചു. വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.
കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റമോർട്ടം നടത്തിയ മൃതദേഹം ഇന്നു വൈകിട്ട് 3.30നു വീട്ടുവളപ്പിൽ സംസ്‌കരിക്കും. മകൻ: ആദർശ് എം. നായർ, മരുമകൾ: മഹിമ (ഇരുവരും യുഎസ്എ)