tvla

പത്തനംതിട്ട: യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റാ ആന്റണി ഇന്നലെ വിദ്യാർത്ഥികളെയും വ്യാപാരികളെയും കണ്ട് വോട്ടഭ്യർത്ഥിച്ചു. രാവിലെ കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക് കോളേജിലെത്തിയ സ്ഥാനാർത്ഥി വിദ്യാർത്ഥികളോട് വോട്ട് തേടി. തുടർന്ന് ടൗണിലെ വ്യാപാരികളെ കണ്ടു. പരിചയക്കാരെ പേരെടുത്ത് വിളിച്ച് കുശലാന്വേഷണം നടത്തി.

തുടർന്ന് തിരുവല്ല മാർത്തോമ കോളേജിലെത്തിയ സ്ഥാനാർത്ഥിക്ക് വിദ്യാർത്ഥികൾ സ്വീകരണം നൽകി. തുരുത്തിക്കാട് കോളേജ്, പത്തനംതിട്ട അറബിക് കോളേജ് എന്നിവടങ്ങളിലും സ്ഥാനാർത്ഥിയെത്തി. ഉച്ചകഴിഞ്ഞ് യു.ഡി.എഫ് പ്രമാടം, പന്തളം തെക്കേക്കര, പഴകുളം, ഏറത്ത്, തുമ്പമൺ മണ്ഡലം കൺവെൻഷനുകളിൽ പങ്കെടുത്തു. രാത്രി എട്ടു മണിയോടെ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് പളളിയിലെത്തി. തുടർന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫീസിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.