vazha
അടൂർ പന്നിവിഴ പുതുക്കാൽ ഏലായിൽ കാറ്റിൽ നശിച്ച ഏത്തവാഴകൃഷി

അടൂർ : വ്യാഴാഴ്ച വൈകിട്ട് വേനൽമഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ 450 ഒാളം ഏത്തവാഴകൾ നശിച്ചു. അടൂർ കൃഷിഭവന്റെ പരിധിയിൽപ്പെട്ട പുതുവാക്കൽ, കോക്കാട്ടുപടി ഏലാകളിലാണ് വ്യാപക കൃഷിനാശം ഉണ്ടായത്. കടുത്ത വേനലിനെ അതിജീവിച്ച് വെള്ളംകോരി വളർത്തിയെടുത്ത ആറ് മാസത്തോളമെത്തിയ ഏത്തവാഴകളാണിത്. പുതുവാക്കൽ ഏലായിൽ പന്നിവിഴ മയ്യനാട്ട് വീട്ടിൽ മുരളിയുടെ 350 ഒാളം വാഴകളും കോക്കാട്ടുപടി ഏലായിൽ കല്ലുവിളയിൽ എൻ. ഹരിദാസിന്റെ 50 ൽപ്പരം ഏത്തവാഴകളും മയ്യനാട്ട് വീട്ടിൽ എം. ജെ. ബാബുവിന്റെ നാൽപ്പതിൽപ്പരം വാഴകളുമാണ് കാറ്റിൽ ഒടിഞ്ഞു വീണത്.