പത്തനംതിട്ട: എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ ഇന്ന് കളക്ട്രേറ്റിലെത്തി നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് പ്രവർത്തകരുടെ അകമ്പടിയോടെയാണ് അദ്ദേഹം പത്രിക സമർപ്പിക്കാനെത്തുക. രാവിലെ 6ന് ആറൻമുള ക്ഷേത്ര ദർശനത്തോടെയാണ് ഇന്നത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിക്കുക. ചെന്നീർക്കര പഞ്ചായത്തിലെ കാളിഘട്ട് കോളനി അദ്ദേഹം സന്ദർശിക്കും. രാവിലെ 9ന് കവിയൂർ ക്ഷേത്രദർശനത്തിന് ശേഷം പഞ്ചായത്തിലെ പ്രമുഖ വ്യക്തികളെ സന്ദർശിക്കും. 12ന് മലയാലപ്പുഴയിൽ കുമ്പഴ ബസ് അപകട അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 2.30ന് കോന്നി പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിൽ എൻ.ഡി.എയുടെ കോന്നി മണ്ഡലം കൺവെൻഷൻ നടക്കും. 3.30ന് റാന്നി വളയനാട് ഓഡിറ്റോറിയത്തിൽ റാന്നി മണ്ഡലം കൺവെൻഷൻ നടക്കും.