veena-george

പത്തനംതിട്ട: പത്തനംതിട്ടയിലെ എൽ.ഡി.എഫ് സ്ഥനാർത്ഥി വീണാ ജോർജിന്റെ പേരിൽ 5,91,373. 55 രൂപയുടെ നിക്ഷേപവും സ്വർണവും ഉണ്ട്. ഭർത്താവിന്റെ പേരിൽ 34,18,363. 47 രൂപയുടെ നിക്ഷേപവും സ്വർണവുമുണ്ട്.
ഭർത്താവിന്റെ പേരിലുള്ള വസ്തുവകകളുടെ മൂല്യം 1,58,64,940 രൂപയുടേതാണ്. 66,43,517 രൂപയുടെ ബാദ്ധ്യതയും ഇവർക്കുണ്ട്. വീടും ഏഴുലക്ഷം രൂപ വിലയുള്ള കാറും ഭർത്താവിന്റെ ഉടമസ്ഥതയിലാണ്.
128 ഗ്രാം സ്വർണമാണ് വീണാ ജോർജിനുള്ളത്. 3,75,000 രൂപ വിലമതിക്കുന്നു. ഭർത്താവിന് 40 ഗ്രാം സ്വർണവും മക്കൾക്ക് 104 ഗ്രാം സ്വർണവുമുണ്ട്. 1,05,500 രൂപ 2017- 18ൽ വീണാ ജോർജ് വരുമാനനികുതി അടച്ചിട്ടുണ്ട്.
2016ൽ നിയമസഭാംഗമായി മത്സരിക്കാൻ വീണാ ജോർജ് നാമനിർദേശ പത്രിക നൽകുമ്പോൾ 120 ഗ്രാം സ്വർണം കൈവശമുള്ളതായി സത്യവാംഗ്മൂലം നൽകിയിരുന്നു. ഭർത്താവിന് 40 ഗ്രാം സ്വർണമാണ് അന്നും ഉണ്ടായിരുന്നത്. മക്കളുടേതായി 24 ഗ്രാം സ്വർണവും ഉണ്ടായിരുന്നു. സ്വർണം, നിക്ഷേപം ഉൾപ്പെടെ അന്ന് രേഖപ്പെടുത്തിയിരുന്നത് 6,97,763.69 രൂപയുടെ സ്വത്തുക്കളാണ്.