പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 13 പേർക്ക് സൂര്യാഘാതമേറ്റു.മനോജ് തോമസ്(45)റാന്നി, ശബരിമ(44)റാന്നി, വിശ്വനാഥൻ നായർ(80) റാന്നി , ബിൻസി(47) കോയിപ്രം, ഷാലു കെ. ജോൺ(44) നാറാണംമൂഴി, ദിവ്യ(17)-റാന്നി, മിനി വർഗീസ്(49) മല്ലപ്പുഴശേരി, സുകുമാരൻ നായർ(65) പ്രമാടം, പൊന്നമ്മ(57) ചാത്തങ്കേരി, പുഷ്പവല്ലി(54) കുന്നന്താനം, ജെസി(39) വടശേരിക്കര, ഗോട്രി(11) വടശേരിക്കര, ഗീത(47) റാന്നി എന്നിവർക്കാണ് സൂര്യാഘാതമേറ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ജില്ലയിൽ ഈ മാസം മൊത്തം 95 പേർക്ക് സൂര്യാഘാതമേറ്റിട്ടുണ്ട്. വരും ദിവസങ്ങളിൽ ചൂട് കൂടാൻ സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.