tiles-explode

ഓമല്ലൂർ: കടുത്ത ചൂടിനെ തുടർന്ന് പോസ്റ്റ് ഓഫീസിനുള്ളിൽ ഫ്‌ളോർ ടൈൽസ് പൊട്ടിത്തെറിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. പോസ്റ്റ്മിസ്ട്രസ് ഇരിക്കുന്ന കസേരയുടെ തൊട്ടടുത്താണ് ടൈൽസ് ഇളകിയത്. ക്ഷേത്രത്തിന് സമീപമുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത്. കടുത്ത ചൂടാണ് ഇവിടെ അനുഭവപ്പെടുന്നതെന്ന് ജീവനക്കാർ പറഞ്ഞു. ജനൽ തുറക്കാറില്ല. ഇതു കാരണം ചൂട് മുറിക്കുള്ളിൽ കെട്ടി നിൽക്കുകയാണ്. ഇതാണ് ടൈൽ പൊട്ടാൻ കാരണമായതെന്ന് സംശയിക്കുന്നു. വലിയ ശബ്ദത്തോടെയാണ് ടൈൽ ഇളകി മാറിയത്.