പത്തനംതിട്ട: എൻ.ഡി.എ.സ്ഥാനാർത്ഥി കെ.സുരേന്ദ്രന് ബാങ്ക് നിക്ഷേപമായുള്ളത് 54000രൂപ. ഇന്നലെ വരണാധികാരി പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹിനു സമർപ്പിച്ച നാമനിർദ്ദേശ പത്രികയോടൊപ്പം നൽകിയ സ്വത്തുവിവരങ്ങളുടെ കണക്കിലാണ് ഇക്കാര്യം രേഖപ്പെടുത്തിയത്. 25000രൂപ വിലമതിക്കുന്ന സ്വർണ്ണവും സുരേന്ദ്രനുണ്ട്. 29 സെന്റ് ഭൂമിയാണ് സ്വന്തമായുള്ളത്.
13.50ലക്ഷം രൂപയുടെ ബാങ്ക് വായ്പയുണ്ട്. ഇതിന് പുറമെ മൂന്നരലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും പാർട്ടി മുഖപത്രത്തിൽ 1000രൂപ ഷെയറുമുണ്ട്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി . സ്ഥാനാർത്ഥിയുടെപേരിൽ 20കേസുകൾ നിലനിൽക്കുന്നുണ്ട്.