വടശേരിക്കര: വീടിന്റെ ജനൽ കമ്പി വളച്ചു മോഷണ ശ്രമം നടത്തിയാളെ പെരുനാട് പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട നിർമാണ തൊഴിലാളി കന്യാകുമാരി സ്വദേശി രാജാങ്കം (26)മാണ് ആറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മോഷണ ശ്രമം. പെരുനാട് കൊച്ചുപാലം കലപ്പമണ്ണിൽ ഷാജിയുടെ വീട്ടിലെ ജനൽ കമ്പി ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി കവർച്ച നടത്താനുള്ള ശ്രമത്തിനാണ് ഇയാളെ അറസ്റ്റു ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ ബിനു, എ.എസ് ഐ നന്ദകുമാർ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.