എഴുകോൺ: ശിവശങ്കരൻ നഗർ റെസിഡന്റ്‌സ് അസോസിയേഷൻ വാർഷികസമ്മേളനം കെ. ജയപ്രകാശ് നാരായണന്റെ അദ്ധ്യക്ഷതയിൽ പട്ടികജാതിവർഗ വികസന കോർപ്പറേഷൻ ചെയർമാൻ ബി. രാഘവൻ ഉദ്ഘാടനം ചെയ്തു. എഴുകോൺ ഇ.എസ്.ഐ.സി മെഡിക്കൽ സൂപ്രണ്ട് ഡോ. പവൻകുമാർ ജയിൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എസ്. പുഷ്പാനന്ദൻ പ്രതിഭകളെ ആദരിച്ചു. എഴുകോൺ സി.ഐ ടി. ബിനുകുമാർ അവാർഡുകൾ വിതരണം ചെയ്തു. എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് അംബികാ സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രഞ്ജിനി അജയൻ, രതീഷ് കിളിത്തട്ടിൽ, പഞ്ചായത്ത് അംഗങ്ങളായ ആർ. വിജയപ്രകാശ്, ഉഷ രമണൻ, അസോസിയേഷൻ ഭാരവാഹികളായ ഡോ. എം.എൻ. അജിതൻ, ജെ. ബാലചന്ദ്രൻ, എസ്.എൻ വിദ്യാപീഠം ഡയറക്ടർ ജി. ഗോപിനാഥൻ, വി.എസ്.വി.എച്ച്.എസ്.എസ് അദ്ധ്യാപകരായ സജിതാ. ആർ.വി, ജെ. ജീജ, കെ.എസ്. ആനന്ദ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ. ജയപ്രകാശ് നാരായണൻ (പ്രസിഡന്റ്), എസ്. പ്രദീപ്, ശശികുമാർ (വൈസ് പ്രസിഡന്റുമാർ), ജി. രഘുനാഥൻ (സെക്രട്ടറി), ഡോ. എം.എൻ. അജിതൻ, കെ. സേതുരാജൻ (ജോ. സെക്രട്ടറിമാർ), ജെ. ബാലചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.