feb-28
പെയിന്റേഴ്സ് കൂട്ടായ്മ രൂപികരിച്ചു. പട്ടാഴി നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശ്രീദേവി ഉദ്ഘാടനം ചെയ്യുന്നു. മധു പട്ടാഴി, മനോഹരൻ പെരുമ്പുഴ, ശ്യാം അഞ്ചൽ തുടങ്ങിയവർ സമീപം

കൊട്ടാരക്കര: പെയിന്റിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ തൊഴിലാളികളെയും ഉൾപ്പെടുത്തി പെയിന്റേഴ്സ് കൂട്ടായ്മ രൂപികരിച്ചു. പട്ടാഴിയിൽ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശ്രീദേവി ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡന്റ് മധു പട്ടാഴി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് കുണ്ടറ സംഘടനാ പ്രവർത്തന നയം അവതരിപ്പിച്ചു. താലൂക്ക് - വില്ലേജ് കമ്മിറ്റി ഭാരവാഹികൾ സംസാരിച്ചു. വൈസ്‌ പ്രസിഡന്റ് മനോഹരൻ പെരുമ്പുഴ സ്വാഗതവും ജോയിന്റ് സെക്രട്ടറി ശ്യാം അഞ്ചൽ നന്ദിയും പറഞ്ഞു. സംസ്ഥാന വ്യാപകമായി പെയിന്റിംഗ് തൊഴിലാളികളുടെ തൊഴിൽ, ആരോഗ്യ സംരക്ഷണം,​ സാമ്പത്തിക ഉന്നമനം,​ സേവന പ്രവർത്തനങ്ങൾ തുടങ്ങിയവയെ മുൻനിറുത്തി സംഘടന പ്രവർത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു.