panchayath
ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി ബയോബിൻ മാലിന്യ സംസ്കരണ യൂണിറ്റുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് എം. സുഭാഷ് നിർവഹിക്കുന്നു

ചാത്തന്നൂർ: സമ്പൂർണ്ണ ശുചിത്വ യ‌ജ്ഞത്തിന്റെ ഭാഗമായി ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിൽ ബയോബിൻ മാലിന്യ സംസ്കരണ യൂണിറ്റുകൾ വിതരണം ചെയ്തു. കൃഷി ഭവൻ, മൃഗാശുപത്രി, ഹോമിയോ ആശുപത്രി, ആയൂർവേദ ആശുപത്രി, പ്രാഥമികാരോഗ്യ കേന്ദ്രം, സ്കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും കൂടുതൽ കുട്ടികളുള്ള 20 അംഗൻവാടികൾക്കുമാണ് ആദ്യ ഘട്ടത്തിൽ ബയോബിൻ നൽകിയത്. ഉറവിടത്തിൽ തന്നെ ജൈവ മാലിന്യങ്ങളെ ശാസ്ത്രീയമായി സംസ്കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് ബയോബിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു. ഐ.ആർ.ടി.സി ജില്ലാ കോ ഓർഡിനേറ്റർ ജയലക്ഷ്മി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറ കൊച്ചസൻ, സെക്രട്ടറി ബിജു സി. നായർ, പഞ്ചായത്തംഗങ്ങളായ തോമസ് ജേക്കബ്, സരസ്വതി, മധുസൂദനൻ, അസി.സെക്രട്ടറി അൻവർ റഹ്മാൻ എന്നിവർ സംസാരിച്ചു.