school
വടക്കുംതല പനയന്നാർകാവ് ഹൈസ്‌കൂൾ വാർഷികാഘോഷം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

വടക്കുംതല : പനയന്നാർകാവ് സർദാർ വല്ലാഭായ് പട്ടേൽ മെമ്മോറിയൽ ഹൈസ്കൂളിന്റെ 67-ാം വാർഷികം ആഘോഷിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന പ്രഥമാദ്ധ്യാപകനുൾപ്പെടെയുള്ള അദ്ധ്യാപകർക്ക് യാത്രഅയപ്പ് നൽകി. തുടർന്ന് പ്രതിഭകളെ ആദരിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.പി. സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. സി. ശശിധരക്കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. പ്രതിഭകളെയും വിരമിക്കുന്ന അദ്ധ്യാപകരെയും ചവറ ബ്ലോക്ക് പഞ്ചായത്തംഗം കെ.ജി. വിശ്വംഭരൻ ആദരിച്ചു. സ്‌കൂൾ മാനേജർ ആർ. സുനിൽ, പ്രഥമാദ്ധ്യാപകൻ ബി. സുരേഷ്‌ കുമാർ, റോജ, ഷുക്കൂർ, സുരാജ്, ഐശ്വര്യ, ടി.സി. ഗിരീഷ് എന്നിവർ സംസാരിച്ചു. മികച്ച പാർലമെന്റേറിയനായ എൻ.കെ. പ്രേമചന്ദ്രനെ സ്‌കൂൾ മാനേജർ പൊന്നാട അണിയിച്ച് ആദരിച്ചു.