x
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സബ് ട്രഷറിക്ക് മുന്നിൽ നടത്തിയ ധർണ

ശാസ്താംകോട്ട: പെൻഷൻ പരിഷ്കാര കമ്മിഷനെ നിയമിക്കുക, ശാസ്താംകോട്ട സബ് ട്രഷറി കെട്ടിട നി‌ർമ്മാണം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സബ് ട്രഷറിക്ക് മുന്നിൽ ധർണ നടത്തി. കെ.എസ്.എസ്.പി.എ സംസ്ഥാന ഒാഡിറ്റർ കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഡി. വിശ്വനാഥ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എൻ. സോമൻപിള്ള, ജോയിന്റ് സെക്രട്ടറി ബാബുരാജൻ, എൻ.ജി.ഒ അസോസിയേഷൻ നേതാവ് ധനോജ് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗോപാലകൃഷ്ണപിള്ള, കെ.എ. രാമകൃഷ്ണപിള്ള, വാസുദേവക്കുറുപ്പ്, ജോൺ മത്തായി, ലീലാമണി, ശൂരനാട് വാസു, അബ്ദുൽ സമദ്, രാഘവൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അർത്തിയിൽ അൻസാരി സ്വാഗതവും എൻ. സുധീന്ദ്രൻ നന്ദിയും പറഞ്ഞു.