sarvice-sunkadana-
വിവിധ സര്‍വ്വീസ് സംഘടനകള്‍ നടത്തിവന്ന കാല്‍ നടപ്രചരണജായുടെ സമാപന സമ്മേളനം ജാഥക്യാപ്റ്റന്‍ വി.ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുന്നു.

കുളത്തൂപ്പുഴ: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങളുന്നയിച്ചും സർക്കാർ ജീവനക്കാരും അദ്ധ്യാപകരും സംയുക്തമായി നടത്തിവന്ന കൽനടപ്രചരണ ജാഥ സമാപിച്ചു. 25ന് ആരംഭിച്ച് കുളത്തൂപ്പുഴ, അഞ്ചൽ, പുനലൂർ എന്നീ മേഖലകളിൽ പര്യടനം നടത്തി ആയൂരിൽ എത്തിച്ചേർന്നപ്പോൾ സംഘടിപ്പിച്ച സമാപനസമ്മേളനം അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ചു സുരേഷ് ഉദ്ഘാടനം ചെയ്തു. ജാഥാക്യാപ്ടൻ വി. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പുനലൂർ മേഖലാസെക്രട്ടറി ശ്രീദർശ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാനകമ്മിറ്റി അംഗം ശ്രീകുമാർ, കെ.എസ്.ടി.എ ജില്ലാസെക്രട്ടറി ഹരികുമാർ, ജോയിന്റ് കൗൺസിൽ സംസ്ഥാന-ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കെ. വിലാസിനി, ആർ. അഭിലാഷ്, ആർ. അനി, രഞ്ജിത്ത്, അരുൺ, എൻ.ജി.ഒ യൂണിയൻ ഭാരവാഹികളായ റെനി ആന്റണി, അശോകൻ തുടങ്ങിയവർ സംസാരിച്ചു.