പുനലൂർ: എസ്.എൻ.ഡി.പി യോഗം 854-ാംനമ്പർ ഇടമൺ കിഴക്ക് ശാഖയിലെ 11 മൈക്രോഫിനാൻസ് ഗ്രൂപ്പുകൾക്ക് 45ലക്ഷം രൂപ വിതരണം ചെയ്തു. പുനലൂർ യൂണിയനിൽ നിന്ന് അനുവദിച്ച തുകയുടെ വിതരണോദ്ഘാടനം യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് വി.കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. പുനലൂർ യൂണിയൻ കൗൺസിലർ എസ്. സദാനന്ദൻ, ശാഖാ വൈസ് പ്രസിഡന്റ് പി. സോമൻ, സെക്രട്ടറി എസ്. അജീഷ്, വനിതാസംഘം ശാഖാ പ്രസിഡൻന്റ് ഓമന പുഷ്പാംഗദൻ തുടങ്ങിയവർ സംസാരിച്ചു.