പരവൂർ : 2018-19 അദ്ധ്യയന വർഷത്തെ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് ഇന്നലെ രാവിലെ 9ന് സ്കൂൾ അങ്കണത്തിൽ നടന്നു. എസ്.പി.സി പാസിംഗ് ഔട്ട് പരേഡിന്റെ പതാക ഉയർത്തൽ ചടങ്ങ് പരിശീലകനായ ചന്ദ്രൻകുട്ടി നിർവഹിച്ചു. പരവൂർ നഗരസഭാ വൈസ് ചെയർപേഴ്‌സൺ ആർ. ഷീബ സല്യൂട്ട് സ്വീകരിച്ചു. എസ്.പി.സി ബെസ്റ്റ് കേഡറ്റിനുള്ള ട്രോഫി വിതരണം പരവൂർ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധീർ ചെല്ലപ്പൻ നിർവഹിച്ചു. സ്കൂൾ മാനേജർ ബി. ജയരാജൻ, പി.ടി.എ പ്രസിഡന്റ് ജയലാൽ ഉണ്ണിത്താൻ , മുഹമ്മദ് ആരിസ് (ഡി.എൻ.ഓ.എ.സി.പി), ഉണ്ണി, എസ്.പി.സി പി.ടി എ പ്രസിഡന്റ് സുനിൽകുമാർ, ശ്രീലത (ഡബ്ളിയു.ഡി.ഐ) തുടങ്ങിയവർ പങ്കെടുത്തു. എ.ഡി.എൻ.ഒ വൈ. സോമരാജനും സംഘവും പരേഡ് സന്ദർശിച്ചു. പ്രഥമാദ്ധ്യാപകൻ ഡി. പ്രദീപ് നന്ദി പറഞ്ഞു.