അഞ്ചൽ: ഇ.പി.എഫ് പെൻഷൻകാരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവഗണിക്കുന്നത് അവസാനിപ്പിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. ഓയിൽപാം ഇന്ത്യ എക്‌സ് എംപ്ലോയീസ് അസോസിയേഷന്റെ ഏഴാമത് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചൽ വി.വി.ടി.എം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ടി. രാജു ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ നേതാക്കളായ എസ്. തങ്കപ്പൻ, കെ.സി. ഉണ്ണിക്കൃഷ്ണൻ, ഇബ്രാഹിംകുട്ടി, പി.കെ. മാത്യു, ഒ. ജോയിക്കുട്ടി, ഏരൂർ മോഹനൻ, രാജമ്മ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി അമ്പലംകുന്ന് മോഹനൻ നായർ സ്വാഗതവും പ്രഭാകരൻ നന്ദിയും പറഞ്ഞു.