police-statyion
പത്തനാപുരം ജനമൈത്രി പൊലീസ് സ്റ്റേഷൻ

പത്തനാപുരം : കൊല്ലം റൂറലിലെ ഏറ്റവും മികച്ച സ്റ്റേഷനായി പത്തനാപുരം ജനമൈത്രി പൊലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തു. പുനലൂർ ഡിവൈ.എസ്‌.പി ഓഫീസിന്റെ പരിധിയിൽ വരുന്ന പത്തനാപുരം സ്റ്റേഷനിൽ ഒരു സി.ഐയും നാല് എസ്.ഐമാരും അടക്കം 40 പേരുണ്ട്. ജില്ലാ അതിർത്തിയും വനാതിർത്തിയുമായതിനാൽ വിസ്തൃതി കൂടുതലാണ്. പത്തനാപുരം, പട്ടാഴി വടക്കേക്കര പഞ്ചായത്തുകൾ പൂർണ്ണമായും പിറവന്തൂർ , തലവൂർ പഞ്ചായത്തുകളുടെ ചില പ്രദേശങ്ങളും സ്റ്റേഷന്റെ
നിയന്ത്രണത്തിലാണ്.റൂറൽ പരിധിയിലെ 19 സ്റ്റേഷനുകളിൽ നിന്നാണ് പത്തനാപുരത്തെ തെരഞ്ഞെടുത്തത്.ജനമൈത്രി പ്രവർത്തനങ്ങൾ,പൊതുജനങ്ങളോടുള്ള ഇടപെടൽ, കേസുകൾ തീർപ്പാക്കുന്നതിലെ കാര്യക്ഷമത,കുറ്റക്കാരെ കണ്ടെത്തുന്ന വേഗത എന്നിവ പരിഗണിച്ചാണ് അവാർഡ്.