കുന്നത്തൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ സംസ്ഥാന ഓഡിറ്റർ കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഡി. വിശ്വനാഥ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എൻ. സോമൻ പിള്ള, ജോ. സെക്രട്ടറി ബാബുരാജൻ, എൻ.ജി.ഒ അസോസിയേഷൻ നേതാവ് ധനോജ് കുമാർ, ഗോപാലകൃഷ്ണപിള്ള, കെ.എ. രാമകൃഷ്ണപിള്ള, വാസുദേവ കുറുപ്പ്, ജോൺ മത്തായി, ലീലാമണി, ശൂരനാട് വാസു, അബ്ദുൽ സമദ്, രാഘവൻ എന്നിവർ പ്രസംഗിച്ചു. അർത്തിയിൽ അൻസാരി സ്വാഗതവും എൻ. സുധീന്ദ്രൻ നന്ദിയും പറഞ്ഞു.