കൊല്ലം: സ്ത്രീകളുടെ ചരിത്രം സമൂഹവികാസത്തിന്റെ ചരിത്രമാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. ശ്രീനാരായണ കോളേജിലെ വിവിധ പഠന വകുപ്പുകളെ കോർത്തിണക്കിക്കൊണ്ടുള്ള സെമിനാർ പരമ്പര 'അഗോറ 2019' ന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രിൻസിപ്പൽ ഡോ. സി. അനിതാ ശങ്കർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, ഡോ. ആർ. സുനിൽകുമാർ, ഡോ. എസ്.വി. മനോജ്, പ്രൊഫ. യു. അധീഷ് എന്നിവർ സംസാരിച്ചു. വിമൺസ് സ്റ്റഡി യൂണിറ്റ് കോ ഓർഡിനേറ്റർ പ്രൊഫ. എൻ. ശ്രീജ സ്വാഗതവും അസോസിയേഷൻ സെക്രട്ടറി പ്രൊഫ. പി. അപർണ നന്ദിയും പറഞ്ഞു.