കൊല്ലം: ഇന്ത്യൻ ഭരണഘടനയുടെ മതേതര സോഷ്യലിസ്റ്റ് മുഖം വികൃതമാക്കാനുള്ള ശ്രമം രാജ്യത്തിന്റെ ഭാവിക്കുതന്നെ വെല്ലുവിളിയാണെന്ന് നിയമപണ്ഡിതനും മുഖ്യമന്ത്റിയുടെ നിയമോപദേഷ്ടാവുമായ ഡോ. എൻ.കെ. ജയകുമാർ പറഞ്ഞു. രാജ്യത്തിന്റെ മതേതര സോഷ്യലിസ്റ്റ് സ്വഭാവം കാത്തുസൂക്ഷിക്കാൻ മതേതര വിശ്വാസികൾ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അസോസിയേഷൻ ഒഫ് ലായേഴ്‌സ് ജില്ലാകമ്മിറ്റി കൊല്ലം പ്രസ്‌ക്ലബിൽ സംഘടിപ്പിച്ച 'ഭരണഘടന നേരിടുന്ന വർത്തമാനകാല വെല്ലുവിളികൾ' എന്ന വിഷയത്തിലുള്ള സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ. ജയകുമാർ. പി.ബി. ശിവൻ അദ്ധ്യക്ഷത വഹിച്ചു,. മുല്ലക്കര രത്നാകരൻ എം.എൽ.എ, ഐ.എ.എൽ ജില്ലാ സെക്രട്ടറി തയ്യിൽ ബി.കെ. ജയമോഹൻ, കെ.ജി. പ്രസന്നരാജൻ, ജില്ലാ ഗവ. പ്ലീഡർ ആർ. സേതുനാഥ്, കെ. ഗോപിഷ്‌കുമാർ എന്നിവർ സംസാരിച്ചു.