thodi
പത്രപ്രവർത്തനത്തിൽ 50 വർഷം പൂർത്തീകരിച്ച ജയചന്ദ്രൻ തൊടിയിരിനെ സർഗചേതന ആദരിച്ചപ്പോൾ

തൊടിയൂർ: പത്രപ്രവത്തനത്തിൽ 50 വർഷം പൂർത്തിയാക്കിയ ജയചന്ദ്രൻ തൊടിയൂരിനേയും ജയ്പൂപൂരിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ലോംഗ് ജമ്പ്, 80 മീറ്റർ ഹർഡിൽസ്, 4 X 100 മീറ്റർ ,4 X 400 മീറ്റർ റിലേ എന്നീ ഇനങ്ങളിൽ 4 സ്വർണ മെഡൽ കരസ്ഥമാക്കിയ നസീം ബീവിയേയും കരുനാഗപ്പള്ളി സർഗചേതന ആദരിച്ചു.
ലാലാജി ഗ്രന്ഥശാലാ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സർഗചേതന പ്രസിഡന്റ് മണപ്പള്ളി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ആദിനാട് തുളസി, ഡോ.എം. ജമാലുദ്ദീൻ കുഞ്ഞ്, ഡി. മുരളീധരൻ, സഞ്ചാർശ്രീ ചന്ദ്രമോഹനൻ, തൊടിയൂർ വസന്തകുമാരി, രാജൻ കല്ലേലിഭാഗം, ഷിഹാബ് എസ്. പൈനുംമൂട്, ജലജാവിശ്വം, ലേഖാബാബു ചന്ദ്രൻ, സി.ജി. പ്രദീപ്കുമാർ, ഷീലാ ജഗധരൻ, ടി.കെ. സദാശിവൻ, തിലകം വിജയൻ, കെ.എസ്. വിശ്വനാഥപിള്ള, തൊടിയൂർ അശോകൻ, തഴവ രാധാകൃഷ്ണൻ, എസ്. ഷാരോൺ എന്നിവർ സംസാരിച്ചു.

ജയചന്ദ്രൻ തൊടിയൂർ, നസീംബീവി എന്നിവർ മറുപടി പ്രസംഗം നടത്തി. തഴവ തോപ്പിൽ ലത്തീഫ് പി. ഭാസ്കരൻ അനുസ്മരണ പ്രഭാഷണം നടത്തി. സർഗചേതന സെക്രട്ടറി പി.ബി. രാജൻ സ്വാഗതവും ജോ. സെക്രട്ടറി ഡി. മുരളീധരൻ നന്ദിയും പറഞ്ഞു.