sd
സ്വാമി പ്രകാശാനന്ദ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

പത്തനാപുരം: മതങ്ങളും വർഗങ്ങളും മനുഷ്യസൃഷ്ടിയാണെന്നും ജാതി മത ചിന്തകൾക്ക് അതീതമായി ഗുരുദർശനം പ്രാവർത്തികമാക്കാനും പ്രചരിപ്പിക്കാനും സമൂഹം തയ്യാറാവണമെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് പ്രകാശാനന്ദ സ്വാമി പറഞ്ഞു. ഗുരുധർമ്മ പ്രചരണസഭ മാതൃസഭ പത്തനാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 107-ാം ശ്രീശാരദാ പ്രതിഷ്ഠാ വാർഷികവും 57-ാം ധർമ്മ മീംമാസ പരിഷത്ത് സമ്മേളനവും വാഴത്തോപ്പ് എസ്.എൻ പബ്ലിക് സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രകാശാനന്ദ സ്വാമി. സഭാ കേന്ദ്ര സമിതി അംഗം പിറവന്തൂർ രാജൻ അദ്ധ്യക്ഷത വഹിച്ചു. ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ബോധി തീർത്ഥ മുഖ്യപ്രഭാഷണം നടത്തി, ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, ഗുരുധർമ്മ പ്രചരണ സഭ രജിസ്ട്രാർ ടി.വി. രാജേന്ദ്രൻ എന്നിവർ വിവിധ വിഷയങ്ങളിൽ സന്ദേശം നല്കി. ഡോക്ടർ വിശ്വരാജൻ, കെ. സോദരൻ, ആർ. സുനിൽ ചന്ദ്രൻ, എം.ടി. ബാവ, പിടവൂർ ബേബി, ആർ. രഞ്ജിത്ത്, സത്യപാലൻ മഞ്ചള്ളൂർ, സി.എൻ. കാർത്തികേയൻ, ആർ. ആരോമലുണ്ണി തുടങ്ങിയവർ സംസാരിച്ചു. പിറവന്തൂർ പ്രകാശ് സ്വാഗതവും പിടവൂർ സുകു നന്ദിയും പറഞ്ഞു. മാതൃസഭാ കുടുംബസംഗമം ഗുരുധർമ്മ പ്രചരണ സഭ കേന്ദ്രസമിതി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്തു. ഡോക്ടർ സ്വാമിനി മാതാഗുരുപ്രിയ മുഖ്യപ്രഭാഷണം നടത്തി. ബീനാ സോദരൻ, സുമാ മനു തുടങ്ങിയവർ സംസാരിച്ചു. സുജയ വിദ്യാധരൻ സ്വാഗതവും മഞ്ജു പ്രിൻസ് നന്ദിയും പറഞ്ഞു.