കരുനാഗപ്പള്ളി: കെ.സി. വേണുഗോപാൽ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നനുവദിച്ച 30.10 ലക്ഷം രൂപ മുടക്കി കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ 16 മീറ്റർ നീളത്തിൽ നിർമ്മിച്ച പ്ലാറ്ര്‌ഫോമിന്റെ ഉദ്ഘാടനം കെ.സി. വേണുഗോപാൽ എം.പി നിർവഹിച്ചു. കൂടുതൽ എക്സ്‌പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ സുജാത അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ഷഹനാസ്, സ്റ്റേഷൻ സൂപ്രണ്ട് രത്നാകരൻ, ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ ബാലമുരളി, സീനിയർ ഡിവിഷണൽ എൻജിനിയർ കാർത്തിക് തുടങ്ങിയവർ പ്രസംഗിച്ചു.