കൊല്ലം : പ്രതിദിന സർവീസായി മാറ്റിയതിനെ തുടർന്ന് ആദ്യമായി എഗ്മൂറിൽ നിന്ന് എത്തിയ ട്രെയിനിന്
കൊല്ലം റെയിൽവേ സ്റ്റേഷനിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വാണിജ്യ വികസനത്തിനും വിവിധ ആവശ്യങ്ങൾക്കായി ചെന്നൈയിൽ പോയിവരുന്നവർക്കും ഏറെ ഗുണപ്രദമാണ് പ്രതിദിന സർവീസെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. ലോക്കോ പൈലറ്റ് ജെ. അബ്ദുൾ ജബ്ബാർ , അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ആർ.എസ്. രാഹുൽ, ഗാർഡ് കെ. പ്രഹ്‌ളാദൻ എന്നിവരെ പ്രേമചന്ദ്രൻ ഷാൾ അണിയിച്ചു. റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷന് വേണ്ടി പരവൂർ സജീബ് എം.പിക്ക് സ്വീകരണം നൽകി. സൂരജ് രവി, പാങ്ങോട് സുരേഷ്, ടി.കെ.സുൽഫി, സദു പള്ളിത്തോട്ടം, ലിബു, സ്റ്റേഷൻ മാസ്റ്റർ പി.എസ്. അജയകുമാർ, ഡെപ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ സുരാജ് എന്നിവർ പങ്കെടുത്തു.
കൊല്ലത്ത് നിന്ന് എല്ലാ ദിവസവും രാവിലെ 11.45ന് യാത്ര പുറപ്പെടും. പിറ്റേദിവസം വെളുപ്പിന് 3.30ന് ചെന്നൈ എഗ്‌മൂറിലെത്തും. വൈകുന്നേരം 5ന് എഗ്‌മൂറിൽ നിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 8.45ന് കൊല്ലത്തെത്തും.