ചവറ: പന്മന ആറുമുറിക്കട ആയുർവേദാശുപത്രിയിലെ മുഖ്യ ഡോക്ടർ കെ. ചന്ദ്രമോഹനൻ (66) നിര്യാതനായി. കുമാര ഫാർമസിയുടെ സ്ഥാപകനും പരേതനായ കെ. കുമാരൻവൈദ്യരുടെയും ഗൗരിക്കുട്ടിയുടെയും മൂത്തമകനുമാണ്. വൈദ്യപഠനത്തിനുശേഷം അച്ഛന്റെ പാത പിന്തുടർന്ന് ചികിത്സാരംഗത്തെത്തിയ ഡോ. ചന്ദ്രമോഹനൻ പെട്ടെന്നുതന്നെ പേരെടുത്തു. ചികിത്സാ കേന്ദ്രത്തിൽ ആയുർവേദ മരുന്നുകളുടെ നിർമ്മാണവും തുടങ്ങി. സോറിയാസിസ്, സന്ധിവാതം തുടങ്ങിയ രോഗങ്ങൾക്ക് ഡോ. ചന്ദ്രമോഹനന്റെ ചികിത്സ വളരെ ഫലപ്രദമായിരുന്നു. ഇന്നലെ വൈകിട്ട് 5.3ന് വീട്ടുവളപ്പിൽ നടന്ന സംസ്കാര ചടങ്ങിൽ എം.എൽ.എമാരായ എൻ. വിജയൻപിള്ള, ആർ. രാമചന്ദ്രൻ, മുൻമന്ത്രി ഷിബു ബേബിജോൺ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. ഭാര്യ: എസ്. രമണി. മക്കൾ: ഡോ. അരുൺകുമാർ, കാർത്തിക. മരുമക്കൾ: ഡോ.സ്മിത, മനു മുരളീധരൻ.