കുന്നത്തൂർ: കുന്നത്തൂർ പഞ്ചായത്തിലെ ഏഴാംമൈൽ ജംഗ്ഷനിൽ നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രം കൊടിക്കുന്നിൽ സുരേഷ് എം.പി നാടിന് സമർപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ. സുകുമാരൻ നായർ, യു.ഡി.എഫ് കൺവീനർ ഗോകുലം അനിൽ, പഞ്ചായത്തംഗങ്ങളായ ടി.കെ. പുഷ്പകുമാർ, ശ്രീദേവിഅമ്മ, അതുല്യാ രമേശൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ പ്രവീൺ കൊടുവാർക്കം, ഹരികുമാർ കുന്നത്തൂർ, ബിജുലാൽ നിലയ്ക്കൽ, ഹരികൃഷ്ണൻ, ഉദയൻ കുന്നത്തൂർ, ജി. നന്ദകുമാർ, ശശിധരൻ ഏഴാംമൈൽ തുടങ്ങിയവർ പ്രസംഗിച്ചു.