ngo-union-
എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി നടത്തുന്ന കലാജാഥയിൽ നിന്ന്

കൊല്ലം: എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മി​റ്റിയുടെ കലാസാംസ്‌കാരിക വിഭാഗമായ ജ്വാല കലാവേദിയുടെ നേതൃത്വത്തിൽ നടത്തുന്ന കലാജാഥ പര്യടനം ആരംഭിച്ചു.

ചണ്ഡാലഭിക്ഷുകി, പെൺമലയാളം, കടലിനക്കരെ പോണോരേ എന്നീ സംഗീത ശിൽപങ്ങളും നേരിന്റെ ജാലകം എന്ന നാടകവുമാണ് കലാജാഥയിൽ അവതരിപ്പിക്കുന്നത്. ഇന്നലെ കരുനാഗപ്പള്ളി, ശാസ്താംകോട്ട, കുണ്ടറ മുക്കട, കൊട്ടാരക്കര പുലമൺ ജംഗ്ഷൻ എന്നിവിടങ്ങളിൽ കലാജാഥാ സംഘമെത്തി. ഇന്ന് പത്തനാപുരം ടൗൺ,പുനലൂർ ചന്തമുക്ക്, അഞ്ചൽ ആർ.ഒ ജംഗ്ഷൻ, കടയ്‌ക്കൽ എന്നിവിടങ്ങളിൽ ജാഥ പര്യടനം നടത്തും.

എം. നൗഷാദ് എം.എൽ.എ ഉൾപ്പെടെയുള്ളവർ വിവിധ കേന്ദ്രങ്ങളിൽ കലാജാഥാ അവതരണം ഉദ്ഘാടനം ചെയ്തു. ജയസാഗർ കൊട്ടിയം, എച്ച്. രാജേഷ്, എ.​ടി. ബാലമുരളി, ആർ. അനിൽകുമാർ, നവീൻ ജെ.എസ്. കുമാർ, എസ്. ശ്രീകുമാർ, ഡി. ശ്രീകുമാർ, ബിജു എസ്. ആനന്ദ്, ബി. കൃഷ്‌ണദാസ്, എം.എസ്. രമ, സൂസൻ തോമസ്, ആർ. രാജി, ഗീതാകുമാരി, ജിജിമോൾ, ഷൈനി, വി.എസ്. ഹരികൃഷ്‌ണൻ എന്നിവരാണ് കലാജാഥയിലെ അംഗങ്ങൾ.