ഓച്ചിറ: സംസ്ഥാന തലത്തിൽ മികച്ച അങ്കൻവാടികളിൽ ഒന്നായി ഓച്ചിറ പഞ്ചായത്തിൽ പതിമൂന്നാം വാർഡിലെ 59-ാം നമ്പർ അങ്കൻവാടിയെ തിരഞ്ഞെടുത്തു. സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 13 അംഗൻവാടികളിൽ ഒരേയൊരു ഹൈടെക്ക് അംഗൻവാടി ഇതാണ്. എ.സി, പ്രൊജക്ടർ, കമ്പ്യൂട്ടർ, വാട്ടർ പ്യൂരിഫയർ, പെൻ ടാബ്, ഹൈടെക്ക് കസേര, കുട്ടികളുടെ കാർപെറ്റ്, പ്ലേകോർട്ട്, പച്ചക്കറിത്തോട്ടം, ആർട്ട് ഗ്യാലറി, ചിത്ര ഗ്യാലറി തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തംഗം എൻ. കൃഷ്ണ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ രാധാമണി അമ്മ, ജനറ്റ്, പെരുമ്പലത്ത് രാധാകൃഷ്ണൻ, ശാന്തമ്മ, ലക്ഷ്മിക്കുട്ടി അമ്മ എന്നിവർ സംസാരിച്ചു. നാളെ തിരുവനന്തപുരം നിശാഗന്ധി ഒാഡിറ്റോറിയത്തിൽ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് അവാർഡ് ദാനച്ചടങ്ങ് നടക്കുന്നത്.