പുലിയില: താന്നിവിള പുത്തൻവീട്ടിൽ പരേതനായ കെ.ബി. മാധവൻപിള്ളയുടെയും സുമതിഅമ്മയുടെയും മകൻ ഉണ്ണിക്കൃഷ്ണപിള്ള (49) നിര്യാതനായി. സി.പി.എം വായനശാല ബ്രാഞ്ച് അംഗമായിരുന്നു. മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയുടെ പേഴ്സണൽ സ്റ്റാഫ് അംഗം രാധാകൃഷ്ണപിള്ള സഹോദരനാണ്. ഭാര്യ: ബി. അനു (ചിന്ത). മക്കൾ: ആദികൃഷ്ണൻ, ഹരിനാരായണൻ. മരണാനന്തരചടങ്ങുകൾ ഞായറാഴ്ച രാവിലെ 8ന്.