അഞ്ചൽ: കോളേജ് ജംഗ്ഷനിലെ ലവണ്ടർ പ്ലാസാ ബിൽഡിംഗിൽ പ്രവർത്തനം ആരംഭിക്കുന്ന ഡോൺ എസ്തറ്റിക്സ് വെഡ്ഡിംഗ് സെന്ററിന്റെ ഉദ്ഘാടനം 21ന് സിനിമാതാരം ജയസൂര്യ നിർവഹിക്കും. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് മാനേജിംഗ് ഡയറക്ടർ സുനിൽ ജോൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇരുപത്തിഅയ്യായിരം സ്ക്വയർഫീറ്റിൽ മൂന്ന് നിലകളിലായി നിർമ്മിച്ചിട്ടുള്ള ബിൽഡിംഗിലാണ് വെഡ്ഡിംഗ് സെന്റർ പ്രവർത്തിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ പ്രത്യേക വിഭാഗങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ മില്ലുകളിൽ നിന്നുള്ള തുണിത്തരങ്ങളാണ് വില്പനയ്ക്കെത്തിച്ചിട്ടുളളത്. സെൻട്രലൈസ്ഡ് എ.സി സൗകര്യമുള്ള ബിൽഡിംഗിന്റെ താഴ്ഭാഗത്ത് വാഹന പാർക്കിംഗ് സൗകര്യവും ഉണ്ട്. ഉദ്ഘാടന ദിവസം രണ്ട് മണിക്കൂർ ഇടവിട്ട് സമ്മാനക്കൂപ്പൺ എടുക്കുകയും സ്വർണക്കോയിൻ, ടി.വി ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകുകയും ചെയ്യും. ഉദ്ഘാടനദിവസം രാത്രി നടക്കുന്ന നറുക്കെടുപ്പിൽ മഹീന്ദ്രാകാർ സമ്മാനമായി നൽകും. കൂടാതെ ദീർഘകാലത്തേയ്ക്ക് നിരവധി സമ്മാനപദ്ധതികൾ ആവിഷ്കരിക്കുകയും ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുമെന്നും എം.ഡി പറഞ്ഞു. ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ ജിസ് ജെ. ജോസഫ്, ജനറൽ മാനേജർ മോഹനൻപിള്ള, പി.ആർ.ഒ രാജൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.