ഓയൂർ: തേവന്നൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ജില്ലാ പഞ്ചായത്തംഗം ടി. ഗിരിജകുമാരി സല്യൂട്ട് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബി. അശോകൻനായർ അദ്ധ്യക്ഷത വഹിച്ചു. ചടയമംഗലം പൊലീസ് സബ് ഇൻസ്‌പെക്ടർ ഷുക്കൂർ സമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ മികച്ച കേഡറ്റുകളായ ആദിത്യൻ, നിസ്സി, അനന്തകൃഷ്ണൻ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. അസി. സബ് ഇൻസ്‌പെക്ടർ സലീം, പ്രിൻസിപ്പൽ ലീന, ഹെഡ്മിസ്ട്രസ് ഷീല, ഇളമാട് ഗ്രമ പഞ്ചായത്തംഗം ഷീല സജീവ്, സ്റ്റാഫ് സെക്രട്ടറി മിനി, എ.സി.പി മഞ്ജുള, സിവിൽ പൊലീസ് ഓഫീസർമാരായ ബിനീഷ്, സുധാമണി,സി.പി.ഒ അനിൽകുമാർ എന്നിവർ സംസാരിച്ചു.