chirakkara
ചിറക്കര ഗ്രാമ പഞ്ചായത്ത് നെടുങ്ങോലം പടിഞ്ഞാറ് വാർഡിലെ 125-ാം നമ്പർ അംഗൻവാടിക്ക് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു നിർവഹിക്കുന്നു

ചാത്തന്നൂർ: ചിറക്കര ഗ്രാമ പഞ്ചായത്ത് നെടുങ്ങോലം പടിഞ്ഞാറ് വാർഡിലെ 125-ാം നമ്പർ അംഗൻവാടിക്ക് പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു സുനിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ മധുസൂദനൻപിള്ള, ശകുന്തള, ഉല്ലാസ് കൃഷ്ണൻ, സുനിത സുഭാഷ്, സി. സുശീലാദേവി, സിന്ധുമോൾ, ശ്രീലത, റാംകുമാർ രാമൻ, രജിത രാജേന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി പി.കെ. അനിലകുമാരി, അസി.എൻജിനിയർ രഘുനാഥൻ, ജി. അമ്പിളി, എസ്. പ്രിയ എന്നിവർ സംസാരിച്ചു. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.