കടയ്ക്കൽ: താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിന്റെ ഉദ്‌ഘാടനം മുല്ലക്കര രത്നാകരൻ എം.എൽ.എ നിർവഹിച്ചു. ആർദ്രം പദ്ധതിയിൽ നിന്നുള്ള 1.38 കോടി രൂപ ചെലവഴിച്ച് ആധുനിക സജ്ജീകരണങ്ങളോടെയുള്ള 10 യൂണിറ്റുകളാണുള്ളത്. കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.വി. ഷെർളി റിപ്പോർട്ട് അവതരിപ്പിച്ചു. സുജിത കൈലാസ്, ഇ. നസീറ ബീവി, പി.ആർ. പുഷ്ക്കരൻ, ഡോ. ഹരികുമാർ, എൻ.എസ്. സലീന, ഡി. ലില്ലി, ജെ. ബിജു, എസ്. വിക്രമൻ, കരകുളം ബാബു, സഫറുള്ളാഖാൻ, കെ.ബി. ശബരിനാഥ്, എസ്. സന്ധ്യ, ജെ. നജീബത്ത്, അശോക് ആർ. നായർ, എം. നസീർ, ജെ.സി. അനിൽ എന്നിവർ സംസാരിച്ചു. എസ്. അരുണാ ദേവി സ്വാഗതവും ഡോ. രാജേഷ് എം.വി. നന്ദിയും പറഞ്ഞു.