പുത്തൂർ: പൂവറ്റൂർ ഈസ്റ്റ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കെയർ ഹോം പദ്ധതിയുടെ ഭാഗമായി പണി പൂർത്തീകരിച്ച വീടിന്റെ താക്കോൽ ദാനം നടന്നു. പൂവറ്റൂർ ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങ് പി. ഐഷാ പോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. പി.ടി. ഇന്ദുകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി ആർ. സിന്ധു സ്വാഗതം പറഞ്ഞു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രകുമാരി, ജില്ലാ പഞ്ചായത്തഗം ആർ. രശ്മി, കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. സരസ്വതി, വൈസ് പ്രസിഡന്റ് ആർ. രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ആർ. ദീപ, ഗ്രാമ പഞ്ചായത്ത് അംഗം ആർ. ബിന്ദു, സഹകരണ അസി. രജിസ്ട്രാർ ടി. ആർ. ഹരികുമാർ, യൂണിറ്റ് ഇൻസ്പെക്ടർ ആർ. സുനിത , കലയപുരം വില്ലേജ് ഒാഫീസർ ആർ. സജു, ഭവന നിർമ്മാണ മോണിറ്ററിംഗ് സമിതിയംഗം വി. രാജൻ എന്നിവർ സംസാരിച്ചു. ഗുണഭോക്താവ് മുരളീവിലാസത്തിൽ സുധാമണിഅമ്മയ്ക്ക് ഗൃഹോപകരണങ്ങൾ വാങ്ങി നൽകിയത് ബാങ്കിലെ ജീവനക്കാരാണ്.