പുത്തൂർ: കുളക്കട ഗ്രാമ പഞ്ചായത്ത് വികസനോത്സവം 2019 നടന്നു. കുളക്കട ഗ്രാമ പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാംഘട്ടം പൂർത്തിയാക്കിയ വീടുകളുടെയും രണ്ടാംഘട്ടം പൂർത്തീകരിച്ച വീടുകളുടെയും താക്കോൽദാനം ഇതോടൊപ്പം നടന്നു. പി. ഐഷാ പോറ്റി എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. സരസ്വതി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ആർ. രാജേഷ് സ്വാഗതം പറഞ്ഞു. ചിറ്റയം ഗോപകുമാർ എം.എൽ.എ , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. വേണുഗോപാൽ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രകുമാരി, ജില്ലാ പഞ്ചായത്തംഗം ആർ. രശ്മി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റതിന് ശേഷം നടത്തിയ വികസനപ്രവർത്തനങ്ങളുടെ ഗുണഭോക്താക്കൾ ചടങ്ങിൽ പങ്കെടുത്തു.