ചവറ: കെ.എം.എം.എൽ റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ പി.എഫ് പെൻഷനെ ആധാരമാക്കി ഇന്നലെ നടന്ന സെമിനാർ അസോസിയേഷൻ ജനറൽ സെക്രട്ടറി പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു.
ബേബി ജോൺ ഷഷ്ഠ്യബ്ദി പൂർത്തി സ്മാരക മന്ദിരത്തിൽ നടന്ന യോഗത്തിൽ റിട്ട.റീജിയണൽ പി.എഫ്. കമ്മിഷണർ എസ്. മഹാലിംഗം മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷൻ പ്രസിഡന്റ് വി. കിഷോറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 300ൽ പരം അംഗങ്ങൾ പങ്കെടുത്തു. റിട്ടയർമെന്റ് മെഡിക്കൽ സ്കീം അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. അസോസിയേഷൻ ട്രഷറർ എൽ. ഗണേഷ്റാവു സ്വാഗതവും വർക്കിംഗ് പ്രസിഡന്റ് ഡി.മോഹനൻ കൃതജ്ഞതയും രേഖപ്പെടുത്തി.