കരുനാഗപ്പള്ളി : രണ്ടു കിലോ കഞ്ചാവുമായി കൃഷ്ണപുരം ആഞ്ഞിലിമൂട്ടിൽ വീട്ടിൽ രാജനെ (മുക്കട രാജൻ 63) എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.ജോസ് പ്രതാപന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു.
ഇന്നലെ രാവിലെ 10 മണിയോടെ ഓച്ചിറ പരബ്രഹ്മ ആശുപത്രിക്ക് സമീപത്തു നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം 5 കിലോ കഞ്ചാവുമായി അറസ്റ്റിലായ വർക്കല സ്വദേശി മുത്തുവിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളെ കുറിച്ച് വിവരം ലഭിച്ചത്. വർഷങ്ങളായി കഞ്ചാവ് വില്പന നടത്തുന്ന രാജന് ആലപ്പുഴ ജില്ലയിൽ മാത്രമായി 14 കേസുകൾ ഉണ്ടെന്ന് ഇൻസ്പെക്ടർ പറഞ്ഞു. ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. കോടതി ഇയാളെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർ എം. സുരേഷ് കുമാർ, ഷാഡോ ഉദ്യോഗസ്ഥരായ അരുൺ ആന്റണി, വിജു, ശ്യാം കുമാർ, സജീവ് കുമാർ, ജിനു തങ്കച്ചൻ, പ്രസാദ് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. .