photo
തിരുവനന്തപുരം മേഖല പരിവർത്തന യാത്രയ്ക്ക് കുണ്ടറയിൽ നൽകിയ സവികരണത്തിന് നന്ദി അറിയിച്ചു കെ.സുരേന്ദ്രൻ സംസാരിക്കുന്നു.നേടുമ്പന ശിവൻ, ജി. ഗോപിനാഥ് എന്നിവർ സമീപം.

കുണ്ടറ: സി.പി.എമ്മിന്റെ പാർട്ടി കോൺഗ്രസ് ഹൈദരാബാദിൽ നടന്നപ്പോഴും സംസ്ഥാന സമ്മേളനം കേരളത്തിൽ നടന്നപ്പോഴും ചൈനക്ക് അനുകൂലമായ പ്രമേയം പാസാക്കിയവരാണ് സി.പി.എമ്മുകാരെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം മേഖല പരിവർത്തന യാത്രയ്ക്ക് കുണ്ടറയിൽ നൽകിയ സ്വീകരണത്തിന് നന്ദി അറിയിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ പ്രേമചന്ദ്രൻ എം.പിയുടെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. നിയോജക മണ്ഡലം പ്രസിഡന്റ് നേടുമ്പന ശിവൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി കുണ്ടറ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സുനിൽ കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി. പി. വാവ, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. പത്മകുമാർ, രാജി പ്രസാദ്, സി. ശിവൻകുട്ടി, സംസ്ഥാന ട്രഷറർ എം.എസ്. ശ്യാംകുമാർ, ജില്ലാ ജനറൽ സെക്രട്ടറി നെടുമ്പന ഓമനക്കുട്ടൻ, ജില്ലാ വൈസ് പ്രസിഡന്റ് വസന്ത ബാലചന്ദ്രൻ, ജില്ലാ സെക്രട്ടറി അഡ്വ. വയക്കൽ സോമൻ, മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് ചിറക്കോണം എന്നിവർ സംസാരിച്ചു.