കൊല്ലം: ശ്രീനാരായണ വനിതാ കോളേജിലെ ജ്യോഗ്രഫി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ റിവർ മാനേജ്മെന്റ് ആക്ടിവിറ്റീസ് ഇൻ കേരള എന്ന വിഷയത്തിൽ സെമിനാർ നടന്നു. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിലെ ജി.ഐ.എസ് സ്പെഷ്യലിസ്റ്റ് ഡോ. ജെ. ഷാജി വിഷയം അവതരിപ്പിച്ചു. വി. മഹേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് നിഷ ജെ. തറയിൽ ഉദ്ഘാടനം നിർവഹിച്ചു. ഡോ. എസ്. ശേഖരൻ, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. രസ്ന രഘു നന്ദി പറഞ്ഞു. തുടർന്ന് ജിയോസ്പെക്സ് 2019 എന്ന പേരിലുള്ള എക്സിബിഷൻ അദ്ധ്യാപകരായ ജയലക്ഷ്മി എസ്.എസ്., രസ്ന രഘു, എ.ആർ. അരവിന്ദ് എന്നിവരുടെ നേതൃത്വത്തിൽ ഡിപ്പാർട്ട്മെന്റിൽ നടന്നു. ജി.ഐ.എസ് മാപ്പിംഗ്, സർവേ ഉപകരണങ്ങൾ, വ്യത്യസ്തയിനം കല്ലുകളുടെയും ധാതുക്കളുടെയും പ്രദർശനം എന്നിവയും നടന്നു. കേരളപ്രളയം 2019, കുട്ടനാട് മാസ്റ്റർ പ്ലാൻ എന്നിവ എക്സിബിഷന്റെ പ്രധാന ആകർഷണങ്ങളായിരുന്നു.