kunnathoor
പള്ളിശ്ശേരിക്കൽ പുന്നക്കാട് എലായിലെ നെൽകൃഷി വിളവെടുപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ.നൗഷാദ് ഉത്ഘാടനം ചെയ്യുന്നു.

കുന്നത്തൂർ: ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കുടുംബശ്രീ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പള്ളിശ്ശേരിക്കൽ പതിനേഴാം വാർഡിലെ പുന്നക്കാട് എലായിലെ നെൽകൃഷി വിളവെടുപ്പ് നടത്തി. തരിശു കിടന്ന ആറ് ഏക്കറോളം നിലത്താണ് കൃഷി ചെയ്ത് നൂറുമേനി വിളവെടുത്തത്. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ നടന്ന കൊയ്‌ത്തുത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ് ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.