premachandran
ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ചാത്തന്നൂർ നിയോജക മണ്ഡലം സമ്മേളനത്തിൽ എൻ.കെ പ്രേമചന്ദ്രൻ എം.പിയെ ആദരിച്ചപ്പോൾ

കൊല്ലം: കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും കാർഷിക കടങ്ങൾ എഴുതിതള്ളണമെന്ന് ദേശീയ കാർഷിക തൊഴിലാളി ഫെഡറേഷൻ ചാത്തന്നൂർ നിയോജക മണ്ഡലം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ചാത്തന്നൂർ എസ്.എൻ.ഡി.പി ഹാളിൽ ചേർന്ന സമ്മേളനം ഫെ‌ഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്‌തു. നിയോജക മണ്ഡലം പ്രസിഡന്റ് ജോയി പുല്ലരിക്കാേട് അദ്ധ്യക്ഷത വഹിച്ചു. മികച്ച പാർലമെന്റേറിയനായി തിരഞ്ഞെടുക്കപ്പെട്ട എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ ചടങ്ങിൽ ആദരിച്ചു. ഫെഡറേഷൻ ജില്ലാ പ്രസി‌ഡന്റ് ശിവാനന്ദൻ, ജില്ലാ സെക്രട്ടറിമാരായ എം.ഡി. ഫിലിപ്പ്, കല്ലിടിക്കിൽ ബഷീർ, ടി.ഐ. ജേക്കബ്, കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ സുബാഷ് പുളിക്കൽ, എൻ. ഉണ്ണികൃഷ്‌ണൻ തുടങ്ങിയവർ സംസാരിച്ചു.